എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍ തൃശ്ശൂരില്‍

>> 2010 മാർച്ച് 24, ബുധനാഴ്‌ച

 "തിന്മയുടെ ലോകത്ത് മക്കള്‍ക്ക് മാര്‍ഗദര്‍ശനം ആവശ്യമില്ലേ?"
എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍
തൃശ്ശൂരില്‍
ഏപ്രില് 25-മെയ് 5 കൈപ്പമംഗലം 

തിന്മകള്‍ പെരുകുന്ന ലോകത്ത്‌ വളര്‍ന്ന്‌ വരുന്ന നമ്മുടെ മക്കള്‍ ദീനിന്റെ വഴിയില്‍ വരണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ പത്തു ദിവസത്തെ സഹവാസക്യാമ്പ്‌ നിങ്ങളുടെ കുട്ടികളെ മാറ്റിപ്പണിയും ജീവിതാന്ത്യം വരെ ദീനിന്റെ തണലിലേക്ക്‌ അണിചേരും.
പ്രവേശനം ഈ വര്‍ഷം എസ്‌ എസ്‌ എല്‍ സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്‌
ആദ്യം അപേക്ഷിക്കുന്ന 50പേര്‍ക്ക്‌ മാത്രം 

വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക  .9446979364, 9744454085, 9946138910

അപേക്ഷഫോമും പ്രോസ്‌പെക്‌ടസിനും 

പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‌ 10നു മുമ്പായി ഓഫീസിലെത്തിക്കുക.

എം എസ്‌ എം
കേരള
മര്‍ക്കസുദ്ദഅ്‌വ

Read more...

കറകളയുന്ന ഉപദേശങ്ങള്‍

>> 2010 മാർച്ച് 11, വ്യാഴാഴ്‌ച

അബ്ദുല്‍ വദൂദ്
ഇസ്‌ലാമിക ലോകം കണ്ട സര്‍ഗധന്യനായ പണ്ഡിതനായിരുന്നു ഇമാം ഹസന്‍ ബസ്വരി(റ). ഹിജ്‌റ 21 ല്‍ ജനിച്ച അദ്ദേഹം അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അനസുബ്‌നു മാലിക്‌, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ വിഖ്യാത സ്വഹാബികളുടെ ശിഷ്യനായിരുന്നു. ഉസ്‌മാന്‍, അലി, അബൂമൂസല്‍ അശ്‌അരി എന്നിവരോടൊപ്പം സഹവസിച്ചതിലൂടെ അവരിലെ മഹദ്‌ഗുണങ്ങളും കൈവരിച്ചു. പതിനാലാം വയസ്സു മുതല്‍ ഇറാഖിലെ ബസ്വറയിലേക്ക്‌ കുടുംബമൊന്നിച്ച്‌ താമസം മാറി. അവിടെ വലിയ പള്ളിയിലെ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാന സദസ്സില്‍ ചേര്‍ന്നു. വിശ്രുത പണ്ഡതനായി വളര്‍ന്നു. ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ സുഹൃത്ത്‌ ഖാലിദിബ്‌നു സ്വഫ്‌വാന്‍ പറയുന്നു: ``ഹസന്‍ ബസ്വരിയുടെ രഹസ്യജീവിതം പരസ്യ ജീവിതം പോലെ തന്നെ പരിശുദ്ധമായിരുന്നു. ഒരു നല്ല കാര്യം കല്‌പിച്ചാല്‍ അത്‌ ആദ്യം ചെയ്യുന്നത്‌ അദ്ദേഹമായിരിക്കും. ചീത്ത കാര്യം നിരോധിച്ചാല്‍ അതില്‍ നിന്ന്‌ ആദ്യം വിട്ടുനില്‌ക്കുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''

Read more...

വെളിച്ചം

>> 2010 മാർച്ച് 2, ചൊവ്വാഴ്ച

Read more...

അല്ലാഹുവെന്ന ഒറ്റ പ്രതീക്ഷയാല്‍...

>> 2009 ഡിസംബർ 13, ഞായറാഴ്‌ച


അബ്‌ദുല്‍വദൂദ്‌ 
മൂന്നു ചങ്ങാതിമാര്‍ യാത്ര പുറപ്പെട്ടു. യാത്രയ്‌ക്കിടയില്‍ വിജനമായൊരു സ്ഥലത്തെത്തി. കൂരിരുട്ടുള്ള രാത്രിയാണ്‌. പോരാത്തതിന്‌ കനത്ത മഴയും. അവര്‍ ഒരു ഗുഹയില്‍ അഭയം കണ്ടെത്തി.
ദീര്‍ഘസമയം പിന്നിട്ടു. ഭീമാകാരമുള്ള ഒരു പാറക്കഷ്‌ണമതാ, ഗുഹാമുഖത്ത്‌ വന്നടയുന്നു. അവര്‍ ആകുന്നത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാനാവുന്നില്ല! ഹയ്യോ, ഇവിടെവെച്ച്‌ മരിക്കാനാണോ വിധി? അവര്‍ നെടുവീര്‍പ്പിട്ടു.

``കൂട്ടുകാരേ, നമുക്ക്‌ രക്ഷപ്പെടാനാകുമെന്ന്‌ തോന്നുന്നില്ല. അല്ലാഹുവാണ്‌ അഭയം, നമുക്കവനോട്‌ പ്രാര്‍ഥിക്കാം. ഓരോരുത്തരും ചെയ്‌ത നല്ല പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തി അവനോട്‌ തേടാം'' -ഒരാള്‍ പറഞ്ഞു.

കൂട്ടത്തിലൊരാള്‍ പറഞ്ഞതിങ്ങനെ: ``അല്ലാഹുവേ, വൃദ്ധരായ എന്റെ ഉമ്മയെയും ഉപ്പയെയും സേവിക്കുന്നതില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. എനിക്കൊരു കറവപ്പശു ഉണ്ടായിരുന്നു. പാല്‍ കറന്നെടുത്താല്‍ ആദ്യം അവര്‍ക്ക്‌ ഇരുവര്‍ക്കും നല്‌കും. ശേഷം മാത്രമേ ഭാര്യക്കും മക്കള്‍ക്കും നല്‌കിയിരുന്നുള്ളൂ. ഒരു ദിവസം ഞാന്‍ വീട്ടിലെത്താന്‍ വൈകി. ഉമ്മയും ഉപ്പയും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാനവരെ ഉണര്‍ത്തിയില്ല. കറന്നെടുത്ത പാല്‍ മറ്റാര്‍ക്കും നല്‌കാതെ അവര്‍ ഉണരുംവരെ കാത്തിരുന്നു. പാല്‍ കൈയില്‍ പിടിച്ച്‌ ഏറെ നേരം ഞാനിരുന്നു. കുഞ്ഞുങ്ങള്‍ പാലിനു വേണ്ടി കരഞ്ഞെങ്കിലും ഞാനവര്‍ക്ക്‌ നല്‌കിയില്ല. മാതാപിതാക്കള്‍ പാല്‍ കുടിക്കുകയും ചെയ്‌തു. അല്ലാഹു വേ, ഞാനങ്ങനെ ചെയ്‌തത്‌ നിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടാണ്‌. ആ നല്ല പ്രവൃത്തിയുടെ പേരില്‍ ഈ പാറയെ ഗുഹാമുഖത്തു നിന്ന്‌ നീക്കി ഞങ്ങളേ രക്ഷപ്പെടുത്തണേ.''

Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP