അല്ലാഹുവെന്ന ഒറ്റ പ്രതീക്ഷയാല്‍...

>> 2009 ഡിസംബർ 13, ഞായറാഴ്‌ച


അബ്‌ദുല്‍വദൂദ്‌ 
മൂന്നു ചങ്ങാതിമാര്‍ യാത്ര പുറപ്പെട്ടു. യാത്രയ്‌ക്കിടയില്‍ വിജനമായൊരു സ്ഥലത്തെത്തി. കൂരിരുട്ടുള്ള രാത്രിയാണ്‌. പോരാത്തതിന്‌ കനത്ത മഴയും. അവര്‍ ഒരു ഗുഹയില്‍ അഭയം കണ്ടെത്തി.
ദീര്‍ഘസമയം പിന്നിട്ടു. ഭീമാകാരമുള്ള ഒരു പാറക്കഷ്‌ണമതാ, ഗുഹാമുഖത്ത്‌ വന്നടയുന്നു. അവര്‍ ആകുന്നത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാനാവുന്നില്ല! ഹയ്യോ, ഇവിടെവെച്ച്‌ മരിക്കാനാണോ വിധി? അവര്‍ നെടുവീര്‍പ്പിട്ടു.

``കൂട്ടുകാരേ, നമുക്ക്‌ രക്ഷപ്പെടാനാകുമെന്ന്‌ തോന്നുന്നില്ല. അല്ലാഹുവാണ്‌ അഭയം, നമുക്കവനോട്‌ പ്രാര്‍ഥിക്കാം. ഓരോരുത്തരും ചെയ്‌ത നല്ല പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തി അവനോട്‌ തേടാം'' -ഒരാള്‍ പറഞ്ഞു.

കൂട്ടത്തിലൊരാള്‍ പറഞ്ഞതിങ്ങനെ: ``അല്ലാഹുവേ, വൃദ്ധരായ എന്റെ ഉമ്മയെയും ഉപ്പയെയും സേവിക്കുന്നതില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. എനിക്കൊരു കറവപ്പശു ഉണ്ടായിരുന്നു. പാല്‍ കറന്നെടുത്താല്‍ ആദ്യം അവര്‍ക്ക്‌ ഇരുവര്‍ക്കും നല്‌കും. ശേഷം മാത്രമേ ഭാര്യക്കും മക്കള്‍ക്കും നല്‌കിയിരുന്നുള്ളൂ. ഒരു ദിവസം ഞാന്‍ വീട്ടിലെത്താന്‍ വൈകി. ഉമ്മയും ഉപ്പയും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാനവരെ ഉണര്‍ത്തിയില്ല. കറന്നെടുത്ത പാല്‍ മറ്റാര്‍ക്കും നല്‌കാതെ അവര്‍ ഉണരുംവരെ കാത്തിരുന്നു. പാല്‍ കൈയില്‍ പിടിച്ച്‌ ഏറെ നേരം ഞാനിരുന്നു. കുഞ്ഞുങ്ങള്‍ പാലിനു വേണ്ടി കരഞ്ഞെങ്കിലും ഞാനവര്‍ക്ക്‌ നല്‌കിയില്ല. മാതാപിതാക്കള്‍ പാല്‍ കുടിക്കുകയും ചെയ്‌തു. അല്ലാഹു വേ, ഞാനങ്ങനെ ചെയ്‌തത്‌ നിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടാണ്‌. ആ നല്ല പ്രവൃത്തിയുടെ പേരില്‍ ഈ പാറയെ ഗുഹാമുഖത്തു നിന്ന്‌ നീക്കി ഞങ്ങളേ രക്ഷപ്പെടുത്തണേ.''

Read more...

കാന്പസ് സമ്മേളനം

>> 2009 ഡിസംബർ 11, വെള്ളിയാഴ്‌ച


Read more...

കണ്ണുപോലെ കാത്തും പൊന്നുപോലെ നോക്കിയും

>> 2009 നവംബർ 19, വ്യാഴാഴ്‌ച

വീട്‌ നിര്‍മിക്കുന്നത്‌ കല്ലും മണ്ണും മരങ്ങളും കൊണ്ടാണല്ലോ. അതേ വസ്‌തുക്കള്‍ കൊണ്ടുതന്നെയാണ്‌ മറ്റു കെട്ടിടങ്ങളുമുണ്ടാക്കുന്നത്‌. എന്നാല്‍ ആ കെട്ടിടങ്ങള്‍ക്കൊന്നും പറയാത്ത ഒരു പേര്‌ വീടിനുണ്ട്‌. മസ്‌കന്‍ എന്നാണ്‌ ആ പേര്‌. `സമാധാനത്തിന്റെ ഉറവിടം' എന്നാണതിന്റെ അര്‍ഥം. എന്തുകൊണ്ടാണ്‌ വീട്‌ മസ്‌കന്‍ ആകുന്നത്‌? ആ പേരിന്റെ ഉറവിടമെന്താണ്‌? ഇതിനുള്ള കാരണം വിശുദ്ധ ഖുര്‍ആനില്‍ നിന്നു കിട്ടും: ``നിങ്ങള്‍ക്ക്‌ അവളില്‍ നിന്ന്‌ സമാധാനം ലഭിക്കാന്‍.'' (30:21)
അപ്പോള്‍ സുക്‌ന്‍ അഥവാ സമാധാനം പകരുന്ന ഭാര്യയുള്ളതിനാലാണ്‌ വീട്‌ മസ്‌കന്‍ ആകുന്നത്‌. അലിവും ആര്‍ദ്രതയും കൃപയും കാരുണ്യവും ആവോളം ആസ്വദിക്കാനുള്ള സങ്കേതമാകണം വീട്‌. എല്ലാ നന്മകളും പൂത്തുലയുന്ന പൂമരമാകണം വീട്‌. സൗകര്യസമൃദ്ധമായ കൊട്ടാരമാണെങ്കിലും സ്‌നേഹസമ്പന്നയായ ഭാര്യയില്ലെങ്കില്‍ വീട്‌ വെറുമൊരു കെട്ടിടമായിത്തീരും. വീടിനെ ഉണങ്ങിയ കെട്ടിടമല്ലാതാക്കുന്നവളാണ്‌ നല്ല ഭാര്യ. `ധാരാളം സ്‌നേഹം തരുന്നവള്‍' (വദൂദ്‌) എന്നാണ്‌ നല്ല ഭാര്യയെ റസൂല്‍ വിശേഷിപ്പിച്ചത്‌. പ്രേമസുരഭിലമായ പെരുമാറ്റം കൊണ്ടും പ്രണയ വചനങ്ങള്‍കൊണ്ടും ഹൃദ്യമായ സഹവാസം കൊണ്ടും അവള്‍ ശാന്തിയുടെ കുളിരുപകരും.

Read more...

എം എസ് എം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

>> 2009 നവംബർ 18, ബുധനാഴ്‌ച


Read more...

ആത്മീയതയുടെ സുഖാനുഭവങ്ങള്‍

>> 2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

അത്‌ഖാ എന്ന പദവിയാണ്‌ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌ (49:13). `ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തിയാണ്‌ അത്‌ഖാ. വ്യത്യസ്‌ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്‌ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്‌. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ്‌ അത്‌ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്‌ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ്‌ അത്‌ഖാ ആയവര്‍ മാത്രമാണ്‌ അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്‌.

Read more...

ഈദ്‌ മുബാറക്

>> 2009 സെപ്റ്റംബർ 20, ഞായറാഴ്‌ച

Read more...

ബദര്‍ദിന ചിന്തകള്‍

>> 2009 സെപ്റ്റംബർ 16, ബുധനാഴ്‌ച


എ.ഡി 624 ജനുവരിയില്‍, ഹിജ്‌റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന്‌ ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ്‌ നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അ�ിപ്രായ വ്യത്യാസങ്ങളുണ്‌ട്‌) സത്യവിശ്വാസികളുടെ �ാഗത്ത്‌ അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്ര�ു അബൂജഹ്‌ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ �ാഗത്ത്‌ അണിചേര്‍ന്നിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത്‌ ഇസ്‌ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്‌. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാര്‍ഥമായ പ്രാര്‍ഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്‌. തങ്ങള്‍ ദു�ആ ചെയ്‌തു. ��അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ �ൂമുഖത്ത്‌ നിനക്ക്‌ ആരാധന നടക്കുന്നതല്ല. അതുകൊണ്‌ട്‌ നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്‌ടനുഗ്രഹിക്കണേ�.

Read more...

ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം

>> 2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച


എം എസ്‌ എം 13 ാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
2009 സപ്‌തംബര്‍ 6 ഞായര്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള 300 കേന്ദ്രങ്ങളില്‍

ഒന്നാം
റാങ്ക്‌ ജേതാവിന്‌ മക്ക മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണവും,50 പേര്‍ക്ക്‌ പ്രോല്‍സാഹന സമ്മാനങ്ങളും ഗ്രന്ഥങ്ങളും

സിലബസ്‌
സൂറ. ആലു ഇംറാന്‍, ഫുസ്സിലത്ത്
മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കിയുള്ളത്‌
അപേക്ഷ ഫോറത്തിനും പ്രോസ്‌പെക്‌ടസിനും എം എസ്‌ എം ജില്ലാ ഓഫീസ്‌ ,മേഖലാ ശാഖാകേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്‌.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ്‌. 25

Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP