അല്ലാഹുവെന്ന ഒറ്റ പ്രതീക്ഷയാല്‍...

>> 2009, ഡിസംബർ 13, ഞായറാഴ്‌ച


അബ്‌ദുല്‍വദൂദ്‌ 
മൂന്നു ചങ്ങാതിമാര്‍ യാത്ര പുറപ്പെട്ടു. യാത്രയ്‌ക്കിടയില്‍ വിജനമായൊരു സ്ഥലത്തെത്തി. കൂരിരുട്ടുള്ള രാത്രിയാണ്‌. പോരാത്തതിന്‌ കനത്ത മഴയും. അവര്‍ ഒരു ഗുഹയില്‍ അഭയം കണ്ടെത്തി.
ദീര്‍ഘസമയം പിന്നിട്ടു. ഭീമാകാരമുള്ള ഒരു പാറക്കഷ്‌ണമതാ, ഗുഹാമുഖത്ത്‌ വന്നടയുന്നു. അവര്‍ ആകുന്നത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാനാവുന്നില്ല! ഹയ്യോ, ഇവിടെവെച്ച്‌ മരിക്കാനാണോ വിധി? അവര്‍ നെടുവീര്‍പ്പിട്ടു.

``കൂട്ടുകാരേ, നമുക്ക്‌ രക്ഷപ്പെടാനാകുമെന്ന്‌ തോന്നുന്നില്ല. അല്ലാഹുവാണ്‌ അഭയം, നമുക്കവനോട്‌ പ്രാര്‍ഥിക്കാം. ഓരോരുത്തരും ചെയ്‌ത നല്ല പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തി അവനോട്‌ തേടാം'' -ഒരാള്‍ പറഞ്ഞു.

കൂട്ടത്തിലൊരാള്‍ പറഞ്ഞതിങ്ങനെ: ``അല്ലാഹുവേ, വൃദ്ധരായ എന്റെ ഉമ്മയെയും ഉപ്പയെയും സേവിക്കുന്നതില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. എനിക്കൊരു കറവപ്പശു ഉണ്ടായിരുന്നു. പാല്‍ കറന്നെടുത്താല്‍ ആദ്യം അവര്‍ക്ക്‌ ഇരുവര്‍ക്കും നല്‌കും. ശേഷം മാത്രമേ ഭാര്യക്കും മക്കള്‍ക്കും നല്‌കിയിരുന്നുള്ളൂ. ഒരു ദിവസം ഞാന്‍ വീട്ടിലെത്താന്‍ വൈകി. ഉമ്മയും ഉപ്പയും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാനവരെ ഉണര്‍ത്തിയില്ല. കറന്നെടുത്ത പാല്‍ മറ്റാര്‍ക്കും നല്‌കാതെ അവര്‍ ഉണരുംവരെ കാത്തിരുന്നു. പാല്‍ കൈയില്‍ പിടിച്ച്‌ ഏറെ നേരം ഞാനിരുന്നു. കുഞ്ഞുങ്ങള്‍ പാലിനു വേണ്ടി കരഞ്ഞെങ്കിലും ഞാനവര്‍ക്ക്‌ നല്‌കിയില്ല. മാതാപിതാക്കള്‍ പാല്‍ കുടിക്കുകയും ചെയ്‌തു. അല്ലാഹു വേ, ഞാനങ്ങനെ ചെയ്‌തത്‌ നിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടാണ്‌. ആ നല്ല പ്രവൃത്തിയുടെ പേരില്‍ ഈ പാറയെ ഗുഹാമുഖത്തു നിന്ന്‌ നീക്കി ഞങ്ങളേ രക്ഷപ്പെടുത്തണേ.''

Read more...

കാന്പസ് സമ്മേളനം

>> 2009, ഡിസംബർ 11, വെള്ളിയാഴ്‌ച


Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP